എം എം മണി വൈദ്യുതി മന്ത്രിയായി

തിരുവനന്തപുരം: എം എം മണി സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈദ്യുതിവകുപ്പിന്റെ ചുമതലയാണ് മണിക്ക്. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് മണിയെ മന്ത്രിയായി തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൌരവം ദൃഢപ്രതിജ്ഞ ചെയ്താണ് എം എം മണി അധികാരമേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ സന്നിഹിതനായി. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മണിയെ വേദിയിലേക്ക് ക്ഷണിച്ചു

 


Loading...

COMMENTS

WORDPRESS: 0
DISQUS: