യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു; പോലീസ് ലാത്തി വീശി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കുവന്ന മന്ത്രി കെ. രാജുവിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തി വീശി. സ്ഥലത്ത് സംഘര്‍ഷം. സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയാണ് സംഭവം. മുന്‍മന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സമരപന്തലിന് മുന്നില്‍ പ്രവര്‍ത്തകര്‍ പത്ത് മിനിട്ടോളം മന്ത്രിയുടെ കാര്‍ തടഞ്ഞിട്ടു. കാറിന് അടുത്തെത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0