മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂട്ടുന്ന നാലു രൂപയില്‍ 3.35 രൂപ കര്‍ഷകര്‍ക്കു ലഭിക്കുന്ന രീതിയിലാണ് ധാരണയായിരിക്കുന്നത്. വില വര്‍ധനവ് ഈ മാസം 11 മുതല്‍ നിലവില്‍ വരും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസക്ക് പുറമേ 16 പൈസ്‌കൂടി ക്ഷീര കര്‍ഷക സംഘങ്ങള്‍ക്ക് നല്‍കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മക്കുമായാണ് പങ്കുവയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടാകുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0