കലി തീരാതെ എസ്.ഐ വീണ്ടും പരാക്രമം നടത്തി; സസ്‌പെന്‍ഷന്‍

kozhikode-protestകോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരോടുള്ള കലി തീര്‍ക്കാന്‍ ടൗണ്‍ എസ്.ഐയുടെ വക വീണ്ടും കൈയേറ്റം. പിടിച്ചുവച്ച വാഹനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ ചെന്ന ഏഷ്യാനെറ്റ് ന്യുസ് സംഘത്തെ സ്‌റ്റേഷനുള്ളില്‍ പൂട്ടിയിട്ടു.

പിന്നാലെ എത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൂട്ടിയിടാന്‍ തുനിഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പോലീസ് സ്‌റ്റേഷനിലെത്തി ചര്‍ച്ച നടത്തി. പരാതി ലഭിച്ചാല്‍ എസ്.ഐക്കെരിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പോലസിനു തെറ്റുപറ്റിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സമ്മതിച്ചു. ഉത്തരവാദിയായ കോഴിക്കോട് ടൗണ്‍ എസ്.ഐ. വിമോദ് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചര്‍ച്ച ചെയ്തു പരിഹരിച്ച കാര്യം വീണ്ടും പ്രശ്‌നമാക്കിയതില്‍ ന്യായീകരണമില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസെടുത്ത നടപടിയില്‍ ദു:ഖമുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

ഇതിനിടെ, വിമോദ് കുമാറിന് മൂന്നു വീഴ്ചകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എ.ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0