പാട്ടക്കരാറുകള്‍: ചോദ്യങ്ങള്‍ക്കു മുന്നില്‍ പരുങ്ങുന്ന സര്‍ക്കാര്‍ മറുപടി നല്‍കാന്‍ സോഫ്റ്റ് വെയര്‍ തയാറാക്കുന്നു

തിരുവനന്തleased landപുരം: എത്ര പാട്ടക്കരാറുകള്‍ പുതുക്കാനുണ്ട് ? കരാറുകാര്‍ ആരൊക്കെ ? കരാരുകാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ?… ഇതൊക്കെ ചോദിച്ചാല്‍ സര്‍ക്കാരിനും വകുപ്പുകള്‍ക്കും ഉത്തരം മുട്ടും. ഫയലുകള്‍ നോക്കി കണ്ടുപിടിച്ച് പറയാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന് ആര്‍ക്കും തിട്ടം പോര…

കണക്കും കാര്യങ്ങളും കൃത്യമല്ലാത്ത സ്ഥിതിയില്‍ കിട്ടാനുള്ള പാട്ടക്കാശിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനശത്ത ബഹുഭൂരിപക്ഷം പാട്ടക്കരാറുകളും പുതുക്കിയിട്ട് വര്‍ഷങ്ങളായ സ്ഥിതിയിലാണ്. ഇതുമൂലം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോര്‍ന്നത് കോടികളാണ്. ഉദാഹരണം: 600 കോ
ടി രൂപ വില വരുന്ന 70 ഹെക്ടര്‍ ഭൂമി സംസ്ഥാനത്തെ എട്ട് എയ്ഡഡ് കോളജുകളുടെ പക്കലിരിക്കുന്നത് .15 കോടി രൂപയ്ക്കു മാത്രം.

ഏറ്റവും കൂടുതല്‍ കുടിശിക കിട്ടാനുള്ളത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്. ഇവയിലധികവും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമുദായ നേതാക്കളുടെയും പക്കലാണ്. ബഹുഭൂരിപക്ഷവും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്. ഇവരില്‍ നിന്ന് നിലവിലെ കുടിശിക മാത്രം കിട്ടാനുള്ളത് കോടികളാണ്. പലര്‍ക്കും പലപ്പോഴായി ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം പാട്ടക്കരാറുകള്‍ കൃത്യമല്ലെന്നാണ് അന്നൗദ്യോഗിക കണക്ക്.

കൃത്യമായ കണക്കുണ്ടാക്കി പാട്ടകുടിശിക പിരിക്കാന്‍ ഒരുങ്ങുകയാണ് വൈകിയ വേളയില്‍ സര്‍ക്കാര്‍. പാട്ടഭൂമിയുടെ വിശദാംശങ്ങള്‍ ഏകീകരിക്കാന്‍ സോഫ്റ്റ് വെയര്‍ തയാറാക്കാന്‍ റവന്യൂ വകുപ്പ് കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. കുടിശിക വരുത്തുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ സോഫ്റ്റ് വെയര്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!