ആക്രമണം: ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി. മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് മുഖമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ അതു പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0