ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു. വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളും മാനേജ്‌മെന്റുമായും നടത്തിയ ചര്‍ച്ചക്കൊടുവില്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റുമെന്ന് മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പു നല്‍കി. പുതിയ പ്രിന്‍സിപ്പലിനെ കാലാവധിയില്ലാതെ നിയമിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പു നല്‍കി. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയില്‍ എല്ലാവരും പൂര്‍ണമായി സഹകരിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0