ഒഴിയാന്‍ ലക്ഷ്മി നായര്‍ക്ക് സമ്മര്‍ദ്ദം; കൈവിടാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പുറത്തേക്ക് ?. ലക്ഷ്മി നായരെ തല്‍ക്കാലം പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താമെന്ന് മാനേജുമെന്റില്‍ ധാരണയായെങ്കിലും ലക്ഷ്മി നായര്‍ തീരുമാനം അംഗീകരിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍സ്ഥാനത്ത് കടിച്ചുതൂങ്ങുമെന്ന ലക്ഷ്മി നായരുടെ പിടിവാശിയില്‍ വിദ്യാര്‍ഥി സംഘടനകളുമായി തിങ്കളാഴ്ച രാത്രി രണ്ടുതവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ലോ അക്കാദമിയെച്ചൊല്ലി സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നത തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും എതിരെ വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി.  പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി. ഇതിനിടെ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂര്‍ക്കട പോലീസ് കേസെടുത്തു. കോളേജിലെ സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ലോ അക്കാദമി വളപ്പിലെ കെട്ടിടങ്ങളില്‍ പലതും അനധികൃതമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളും ഇന്നലെ അരങ്ങേറി. ഡയറക്ടര്‍ നാരായണന്‍ നായര്‍ ഇന്നലെ മന്ത്രി അടക്കം പങ്കെടുത്ത് സംഘടിപ്പിച്ച അദാലത്തില്‍ നേരിട്ടെത്തി.

 

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0