ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടും

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. തിങ്കളാഴ്ച കോളേജ് തുറക്കില്ലെന്ന് ഡയറക്ടര്‍ എന്‍ നാരായണന്‍നായര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തിങ്കളാഴ്ച ചേരും. രാവിലെ 10ന് പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗമാണ് ആദ്യം. പകല്‍ രണ്ടിന് സിന്‍ഡിക്കറ്റ് യോഗം ചേരും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0