ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിച്ച സ്വകാര്യ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിച്ച സ്വകാര്യ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസില്‍ പ്രതികളെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സി.ബി.ഐയ്ക്ക് മാത്രമാണ് അവകാശം. കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാമില്ലെന്നും അറിയിച്ച കോടതി ഹര്‍ജി സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി രണ്ടു മാസം സാവകാശവും അനുവദിച്ചു.

പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍, വി.എസ് അച്യൂതാനന്ദന്റെ മുന്‍ പഴ്‌സണല്‍ സെക്രട്ടറി എന്‍. ഷാജഹാന്‍, പാലാ സ്വദേശി ജിവന്‍ ജേക്കബ് എന്നിവര്‍ കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പ്രോസിക്യുഷനായ സി.ബി.ഐയ്ക്കു മാത്രമേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് സി.ബി.ഐ അഭിഭാഷകനും പിണറായി വിജയനു വേണ്ടി ഹാജരായ അഡ്വ. എം.കെ ദാമോദരനും വാദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0