കോഴിക്കോട് വ്യാജമദ്യം: ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

കുന്ദമംഗലം: മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാല(54)നാണ് മരണപെട്ടത്. സന്ദീപ്, ചേക്കുട്ടി, ഹരിദാസ്, തൊമ്മന്‍, സുരേഷ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇതില്‍ സന്ദീപ്, ചേക്കുട്ടി എന്നിവര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഉപയോഗത്തിനുള്ള സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ന്നുവെന്നാണ് സംശയിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!