എട്ടു ദിവസത്തെ മദ്യവില്‍പ്പന 410 കോടിക്ക്

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണ് ഇത്തവണ. കഴിഞ്ഞ എട്ടു ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണിത്. 409 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ ദിവസം ഇത് 353.08 കോടി രൂപയായിരുന്നു. ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനംവരെ 532 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ വില്‍പ്പന നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!