നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 13 ദിവസം നീളുന്ന സമ്മേളനം പൂര്‍ണമായും നിയമനിര്‍മാണം മാത്രം ലക്ഷ്യമിട്ടാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.  13ല്‍ പത്ത് ദിവസവും നിയമനിര്‍മാണങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. രണ്ട് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും മാറ്റി വച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0