യോഗദിനാചരണം: കീര്‍ത്തനത്തെ ചൊല്ലി വിവാദം

തിരുവനന്തപുരം: യോഗാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രിക്ക് അതൃപ്തി. ഇതേചൊല്ലിയുള്ള അഭിപ്രായവ്യത്യാസം മന്ത്രി ഉദ്യേഗസ്ഥരെ അറിയിച്ചു. പരിപാടിയുടെ തുടക്കത്തിലാണ് കീര്‍ത്തനം ചൊല്ലിയത്. കേന്ദ്ര സര്‍ക്കാരിന്റെ മാനുവലില്‍ പറഞ്ഞിട്ടുള്ളതിലാണ് കീര്‍ത്തനം ചൊല്ലിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ പരിപാടികയില്‍ പ്രകാശ് ജാവദേക്കര്‍ പങ്കെടുത്തു. സി.പി.എം കൊല്ലത്ത് സംഘടിപ്പിക്കുന്ന മതേതര യോഗ പരിപാടി വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0