ലോ അക്കാദമി: കെ മുരളീധരന്‍ നിരാഹാരം തുടങ്ങി; കലക്ടര്‍ ചര്‍ച്ചക്ക്

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 23-ാം ദിവസത്തിലേക്ക്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എം എല്‍ എ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. നിരാഹാരം നടത്തിവന്ന ബി.ജെ.പി നേതാവ് വി മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി. പകരം വിവി രാജേഷ് ഉപവാസമിരിക്കുകയാണ്.

അതിനിടെ, ജില്ലാ കലക്ടര്‍ ഇന്ന് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. സമരം അക്രമാസക്തമാവുന്നതിനെ തുടര്‍ന്നാണിത്. ഇന്ന് വൈകീട്ടാണ് ചര്‍ച്ച നടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0