ജിഷ്ണു ആത്മഹത്യ: ചെയര്‍മാന്‍ ഒന്നാം പ്രതി

തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജില്‍ ജിഷ്ണു പ്രണോയിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസില്‍ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോളേജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, അധ്യാപകന്‍ സി പി പ്രവീണ്‍, പരീക്ഷാചുമതലയുള്ള ദിബിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രത്യേക അന്വേഷകസംഘം മേധാവി എഎസ്പി കിരണ്‍ നാരായണ്‍ ആണ് വടക്കാഞ്ചേരി ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0