ജേക്കബ് തോമസിനെതിരായ സി.ബി.ഐ നിലപാടില്‍ അസ്വാഭാവികത: സര്‍ക്കാര്‍

കൊച്ചി: അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയ കേസില്‍ ജേക്കബ് തോമസിനെ അന്വേഷണം നടത്താന്‍ തിടിക്കപ്പെട്ട സി.ബി.ഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. കോടതി ഫയലില്‍ പോലും സ്വീകരിക്കാത്ത കേസില്‍ അന്വേഷിക്കാന്‍ തയാറാണെന്ന സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. കേസില്‍ എ.ജി. ഹാജരാകാന്‍ ഉദ്ദേശിക്കുന്നതായും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.


Loading...

COMMENTS

WORDPRESS: 0
DISQUS: