കൊലയാളി ഗെയിമിന് ഇരയാകുന്നവരുടെ എണ്ണം കേരളത്തിലും കൂടുന്നു

കണ്ണുര്‍: കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ ചലഞ്ചിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തുവെന്ന സംശയിക്കുന്ന കേസുകളുടെ എണ്ണം കേരളത്തിലും വര്‍ദ്ധിക്കുന്നു. തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടിനു പിന്നാഃെല കണ്ണൂരില്‍ നിന്നും ആത്മഹത്യാ വിവരം പുറത്തുവരുന്നു. ലിങ്കുകള്‍ നീക്കം ചെയ്തതു കൊണ്ടുമാത്രം ഗെയിമിന്റെ പ്രചരണം തടയാനാകില്ലെന്ന് ഐ.ടി. വിദഗ്ധര്‍.

കഴിഞ്ഞ മാസം തൂങ്ങിമരിച്ച ഐ്ടി.ഐ വിദ്യാര്‍ത്ഥി സാവന്ത് ബ്ലൂ വെയില്‍ ഗെയിമിനു അടിയമായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് മരിച്ച മനോജിനെക്കുറിച്ചുള്ള വിവരങ്ങളാണ് സംശയം ബലപ്പെടുത്തിയത്. രാത്രി മുഴുവന്‍ സാവന്ത് ഫോണില്‍ കളിക്കുമായിരുന്നുവെന്നാണ് അമ്മ വെളിപ്പെടുത്തുന്നത്. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിംഗിനു വിധേയനാക്കിയെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു. കൈയിലും നെഞ്ചിലും മകന്‍ മുറിവുണ്ടാക്കിയത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്നാണ് മാതാപിതാക്കള്‍ കരുതിയിരുന്നത്.

അതേസമയം, ലിങ്കുകള്‍ നീക്കം ചെയ്താലും മറ്റു പല മാര്‍ഗങ്ങൡലൂടെ ഗെയിം കുട്ടികളെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0