സുബ്ഹാനി ഐഎസ് ഭീകരന്‍ തന്നെ; യുദ്ധത്തിലും പങ്കെടുത്തു

കൊച്ചി: തിരുനെല്‍വേലിയില്‍ നിന്നു എന്‍.ഐ.എ അറസ്റ്റു ചെയ്ത സുബ്ഹാനി ഹാജ മൊയ്തീന്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് (ഐ.എസ്) ഭീകരനെന്ന് കണ്ടെത്തി. ഇറാഖിലാണ് പരിശീലനം നേടിയത്. ഇറാഖിലും സിറിയയിലുമായി അഞ്ചു മാസം താമസിച്ചെന്നും ഐഎസിനായി യുദ്ധം ചെയ്തുവെന്നും ഇയാള്‍ വെളിപ്പെടുത്തി. മൊസൂളിലാണ് യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്.

ഐഎസിനായി യുദ്ധം ചെയ്ത് ഇന്ത്യയില്‍ പിടിയിലാകു്‌ന രണ്ടാമത്തെ ആളാണ് സുബ്ഹാനി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. തൊടുപുഴയിലാണ് തമിഴ്‌നാട് സ്വദേശിയായ ഇയാളുടെ താമസം.മാസങ്ങളായി നിരീക്ഷണത്തിലുണ്ടായുന്ന സംഘത്തെ മൂന്നാം തീയതി കണ്ണൂരിലെ കനകമലയില്‍ യോഗം ചേരുന്നതിനിടെ പിടിച്ചതോടെയാണ് സുബ്ഹാനി വലയിലായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0