സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കൊച്ചി: അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്റ് ചെയ്തത്.  മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്‌പെന്‍ഷന്‍.  കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്ട്രൈക്കു നടത്തണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.  കാലിക്കറ്റ് പ്രസ് ക്ളബില്‍ കഴിഞ്ഞ ഒക്ടോബര്‍ 12ന് സംഘടിപ്പിച്ച മാധ്യമ സെമിനാറിലാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0