ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരൻ

ഡല്‍ഹി: ബലാത്സംഗക്കേസിൽ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരൻ . പഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി . ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. അക്രമ സംഭവങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഗുര്‍മീതിന്‍റെ ഒന്നര ലക്ഷത്തിലധികം അനുയായികള്‍ കോടതി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. ദേരാ സച്ചാ സൗദ സംഘടനയുടെ സ്ഥാപകനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് ആശ്രമത്തിലെ അന്തേവാസികളായിരുന്ന രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് ചണ്ഢീഗഡ് സിബിഐ കോടതി വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0