സോളാര്‍: കമ്മീഷന്‍ റിപ്പോർട്ടിന്മേല്‍ നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോർട്ടിന്മേല്‍ നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു.  അഡ്വക്കേറ്റ് ജനറലിന്‍റെയും പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!