ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ: അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. കരുവാറ്റ നോര്‍ത്ത് വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണു (25) ആണ് മരിച്ചത്. ബൈക്കിലെത്തിയ എട്ട് അംഗ സംഘം ജീഷ്ണുവിനെ പിന്തുടര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കരുവാറ്റ നോര്‍ത്ത് ഊട്ടുപറമ്പിന് സമീപമുളള റെയില്‍വേ ക്രോസിലായിരുന്നു സംഭവം. ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രത്തിലെ തൈപൂയ മഹോല്‍സവത്തില്‍ കാവടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഊട്ടുപറമ്പിന് സമീപംവച്ച് ജിഷ്ണു ആക്രമിക്കപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0