വെള്ളച്ചാട്ടത്തിൽ നാലു പേർ മുങ്ങിമരിച്ചു

പെരുമ്പാവൂർ: പാണിയേലിപോര് വെള്ളച്ചാട്ടത്തിൽ റിസോർട്ട് ഉടമയടക്കം നാലു പേർ മുങ്ങിമരിച്ചു. ബെന്നിയും മറ്റു മൂന്നുപേരും കുളിക്കാനാണ് ഇവിടെയെത്തിയത്. വനംവകുപ്പന്റെ സുരക്ഷാ വേലയ്ക്കു പുറത്താണ് ബെന്നിയും സംഘവും കുളിക്കാനിറങ്ങിയത്. ഇവരിൽ ഒരാൾ ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റു മൂന്നു പേരും മുങ്ങിത്താഴുകയുമായിരുന്നു. ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: