ട്രാന്‍സ്‌ഫോര്‍മറുകളും റെയില്‍വേയുടെ സിഗ്‌നല്‍ ഫീഡറും കത്തിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറുകളും റെയില്‍വേയുടെ സിഗ്‌നല്‍ ഫീഡറും കത്തിച്ചു. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴിക്കോട് മാനാഞ്ചിറ ടവറിനു സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, ടൗണ്‍ പോലീസ്‌സ്റ്റേഷനു സമീപം നഗരം വില്ലേജ് ഓഫീസ് പരിസരത്തെ ട്രാന്‍സ്‌ഫോര്‍മര്‍, തൊട്ടടുത്തുള്ള റിംഗ് മെയിന്‍ യൂണിറ്റ് (ആര്‍എംയു), ഹെഡ്‌പോസ്റ്റ് ഓഫീസിനു പിറകുവശത്തുള്ള റെയില്‍വേട്രാക്കിനു സമീപത്തെ റെയില്‍വേയുടെ സിഗ്‌നല്‍ ഫീഡറുകള്‍ എന്നിവയാണ് കത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. അഗ്‌നിശമനസേന സ്ഥലത്തെത്തിയപ്പോഴേക്കും ആര്‍എംയൂണിറ്റിലെ തീ അണഞ്ഞിരുന്നു. വില്ലേജ് ഓഫീസ് പരിസരത്തെ ട്രാന്‍സ്‌ഫോര്‍മറിലെ തീ ഫയര്‍ഫോഴ്‌സെത്തിയാണ് അണച്ചത്. അട്ടിമറിയാണ് സംഭവത്തിനു പിന്നിലെന്ന സംശയത്തിലാണ് പോലീസ്. ടയറുകള്‍ കത്തിച്ചാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും ആര്‍എം യൂണിറ്റിനു തീയിട്ടത്. സംഭവസ്ഥലത്തു നിന്നും കത്തിനശിച്ച ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0