വീണ്ടും ഹൈടെക് മാംസക്ച്ചവടം; പിടിയിലായ സംഘം ഇരകളെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് വഴി

കൊച്ചി: കൊച്ചിയില്‍ വീണ്ടും മാംസകച്ചവട വേട്ട. മലക്കേക്കടവിലെ ഫഌറ്റ് കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരം നടത്തിയ സംഘത്തിലെ അഞ്ചു പേര്‍ പിടിയില്‍. സംഘം പോലീസിന്റെ വലയില്‍ കുടുങ്ങിയത് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍.

ഫഌറ്റിന്റെ 12ാം നിലയിലെ ഫഌറ്റ് വാടകയ്‌ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഷാഡോ പോലീസും ഇന്‍ഫോപാര്‍ക്ക് പോലീസും നടത്തിയ റെയ്ഡിലാണ് നടത്തിപ്പുകാരി സീനത്ത്, സഹായി തുറവൂര്‍ സദേശി ബിനു, നിലമ്പൂര്‍ സ്വദേശി സിന്ധു, തിരുവനന്തപുരം സ്വദേശി സുജാത, ഇടപാടുകാരന്‍ കാലടി സ്വദേശി ഹരീഷ് എന്നിവര്‍ കുടുങ്ങിയത്.

ക്രിസ്മസിനു മുമ്പാണ് ഈ ഫഌറ്റില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിനുശേഷം നിരവധിപേര്‍ ഇവിടെ എത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരീക്ഷണം തുടങ്ങിയത്. ഇടപാടുകാരെ കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. സീനത്ത് ഇതിനു മുമ്പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മൊബൈല്‍ ഫോണും വാട്‌സ്ആപ്പും വഴിയായിരുന്നു സംഘം കസ്റ്റമേഴ്‌സിനിനെ കണ്ടെത്തിയിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0