സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി:  മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാനും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ നിര്‍ദേശിച്ചു. 30,000 രൂപയും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും ജാമ്യം അനുവദിക്കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സെന്‍ കുമാറിനെതിരെ  പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!