കെ.എസ്.ആര്‍.ടി.സിയുടെ ബാംഗളൂരു ബസില്‍ കൊള്ള

കോഴിക്കോട്: കോഴിക്കോട് നിന്ന് ബാംഗളൂരുവിലേക്കു പോയ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. 2.45ന് ബാംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപമായിരുന്നു സംഭവം. ഒഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണം. ബസില്‍ കയറി ഇവര്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവച്ചശേഷം പണം, സ്വര്‍ണം തുടങ്ങിയവ അപഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബഹളം കേട്ട് ഡ്രൈവര്‍ തിരിച്ചെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സംഘം ഇറങ്ങി ഓടി. ചന്നപ്പട്ടണ പോലീസ് സ്‌റ്റേഷനിലെത്തി യാത്രക്കാര്‍ പരാതി നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0