ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി, പോലീസ് ഉദ്യോഗസ്ഥനും യുവതിയും അറസ്റ്റില്‍

പന്തളം: ഷെയര്‍മാര്‍ക്കറ്റ് എന്തെന്നറിയാത്ത സ്ത്രീകള്‍ ലാഭവിഹിതം കാത്തിരുന്നു. പറഞ്ഞ അവധികളൊക്കെ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട തട്ടിപ്പ് പരസ്യമായി. 30 ലക്ഷത്തോളം രൂപ പലരില്‍ നിന്ന് തട്ടിയ കേസ് ആസൂത്രണം ചെയ്ത പോലീസുകാരനുംം പണം പിരിച്ച യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ കൈനടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ താമരകുളം ഫസില്‍ മന്‍സിലില്‍ ഫസല്‍ഖാന്‍ (47), പന്തളം അമ്പലത്തിനാല്‍ ചുര കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന മാവേലിക്കര തഴക്കര, കല്ലുമല, വെട്ടുവേലില്‍ രഞ്ജു (31) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. പന്തളം മാങ്ങാരം സ്വദേശി പുഷ്പവല്ലിയുടെ പരാതിയിന്മേലാണ് പോലീസ് കേസ് എടുത്തത്. ഏഴു പേര്‍ കൂടി സംഭവമറിഞ്ഞ് പരാതിയുമായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്.

2015 ഡിസംബര്‍ മുതലാണ് ഇരുവരും ചേര്‍ന്ന് സാധാരണക്കാരായ സ്ത്രീകളെ പറഞ്ഞു വലയിലാക്കി പണം തട്ടി തുടങ്ങിയതത്രേ. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ നല്ല ലാവിഹിതം കിട്ടുമെന്ന് പറഞ്ഞായിരുന്നു പണം ശേഖരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0