ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ഹർത്താൽ തുടങ്ങി

തലശ്ശേരി: കണ്ണൂരില്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ഒരുസംഘം വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ബ്രണ്ണന്‍കോളജിനു സമീപം എസ്.എഫ്.ഐ നേതാവ് അരില്‍ രവീന്ദ്രനു വെട്ടേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമമെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. തുടർന്ന് ബിജെപി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന്​ ബിജെപി ജില്ലാ പ്രസിഡൻറ്​ അറിയിച്ചു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0