ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ പൊലീസ് പിടിയില്‍

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ പൊലീസ് പിടിയില്‍. ആര്‍.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്‍(47) ഇന്നലെ വൈകുന്നേരം 4.45ഓടെ മഞ്ചേരി സി.ഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. ഫൈസലിനെ വധിക്കുന്നതിന് സംഘത്തെ ഏല്‍പ്പിച്ചത് ഇയാളാണെന്നാണ് വിവരം. ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതിയാണ് നാരായണന്‍. തിരൂരില്‍ കൊല്ലപ്പെട്ട യാസര്‍ വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0