കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; തലകണ്ടെടുത്തു, പ്രതികള്‍ പിടിയില്‍

കോട്ടയം: മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെടുത്ത സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കോട്ടയം പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. രണ്ടായി മുറിച്ച മൃതദേഹം തലയില്ലാത്ത നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു. മരണപ്പെട്ട സന്തോഷിന്റെ തല സമീപത്തെ മാക്രോമി പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു. ഗുണ്ട കമല്‍ വിനോദ്, വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0