ബാര്‍ കോഴ കേസില്‍ കെ എം മാണിക്ക് തിരിച്ചടി.

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണിക്ക് തിരിച്ചടി. തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് വിചാരണ അടക്കമുള്ള കോടതി നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുകേശിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വരുന്നതുവരെ നടപടികള്‍ നിര്‍ത്തി വെക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം. എന്നാല്‍ മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സുകേശനെതിരെ തെളിവുണ്ടോയെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!