കെ. ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിനെതിരായ നടപടികള്‍ക്ക് വിജിലന്‍സ് വേഗത കൂട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യഗ ചെയ്തു. ബാങ്ക് ലോക്കര്‍ കാലിയായ സംഭവത്തില്‍ ഗീതയെയും ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അറിയാനാണ് ജോഷിയെയും വിളിച്ചുവരുത്തിയത്. ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ലോക്കല്‍ ശൂന്യമായിരുന്നു. എന്നാല്‍, പരിശോധനയ്ക്കു രണ്ട് ദിവസം മുമ്പ് ഗീത ലോക്കര്‍ ഒഴിപ്പിച്ചത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0