വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍.എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 ആര്‍.എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരു പ്രതിയ്ക്ക് ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മറ്റൊരു പ്രതിക്ക് മൂന്നു വര്‍ഷം തടവാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ നേരിട്ട 14 പേരില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0