അമീറുൽ ഇസ് ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

jisha murde convictപെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ് ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാല്‍ ആള്‍ക്കൂട്ടം കാരണം പ്രതി താമസിച്ചിരുന്ന ലോഡ്ജിലെത്തി തെളിവെടുപ്പ് നടത്താന്‍ പൊലീസിനായില്ല. ഇന്നു രാവിലെ ആലുവ പോലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. വൻ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേക്ഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: