ജയിലിലെ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയില്‍

കൊച്ചി: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തത്. എട്ട് ദിവസത്തേക്ക് വേണമെന്നായിരുന്നു പൊലിസ് ആവശ്യപ്പെട്ടിരുന്നത്. കോയമ്പത്തൂരില്‍ നിന്നും മോഷണം പോയ ഫോണാണ് സുനി ജയിലില്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ അവിടെ എത്തിച്ച് തെളിവെടുക്കാനായി സുനിയെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലിസ് ആവശ്യപ്പെട്ടിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!