ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ കേരള ശാഖ ‘അന്‍സാര്‍ ഉള്‍ ഖലീഫ’; പിടിയിലായവര്‍ നേതാക്കളെന്ന് സൂചന

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ കേരള ശാഖ ‘അന്‍സാര്‍ ഉള്‍ ഖലീഫ’. കണ്ണൂര്‍ കനമലയില്‍ ഞായറാഴ്ച നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്തത് ഇതിന്റെ നേതാക്കളെയാണെന്ന് ദേശീയ സുരക്ഷ ഏജന്‍സി. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനും ചില പ്രധാന വ്യക്തികളെ അപായപ്പെടുത്താനും പദ്ധതി തയാറാക്കാനാണ് ഇവര്‍ കനമലയില്‍ ഒത്തുകൂടിയത്.

കൊച്ചിയില്‍ പൊതുയോഗത്തിലേക്ക് വാഹനമിടിച്ചു കയറ്റാന്‍ പദ്ധതിയിട്ടത് പിടിയിലായവരാണെന്ന വിവരവും എന്‍.ഐ.എ പുറത്തുവിടുന്നു. കണ്ണൂരിലെ കനമലയില്‍ കശുമാവിന്‍ തോട്ടത്തില്‍ രഹസ്യകൂടിക്കാഴ്ച നടത്തുമ്പോഴാണ് അഞ്ചു പേര്‍ പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് കോഴിക്കോട് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിച്ച ഇവരെ വൈകുന്നേരം കൊച്ചിയിയെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി റാംഷാദ് (ആമു) പിടിയിലായത്. കുറ്റ്യാടിയില്‍ നിന്ന് മറ്റൊരാളെക്കുടി കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഡല്‍ഹി, തെലുങ്കാന പോലീസുകളും കേരള പോലീസിനൊപ്പം അന്വേഷണത്തില്‍ പങ്കാളികളായി. കോടതിയില്‍ ഹാജരാക്കിയ 10 പ്രതികളെയും 12 ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0