സി.പി.എം നേതാവ് ഉള്‍പ്പെട്ട പീഡനം: മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ സി.പി.എം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഗുരുവായൂര്‍ എ.സി.പി പി.എ. ശിവദാസിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. പോലീസിനെതിരെ യുവതി ആരോപണം ഉന്നയിച്ചത് ഇന്നലെ മാത്രമാണെന്നും മന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിനോട് പ്രതികരിച്ചു. മന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ബഹളത്തിനു കാരണമാക്കുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: