കൊക്കെയിൽ കേസ്: ഉപയോഗിച്ചത് തെളിയിക്കാനാവാതെ പോലീസ്

കൊച്ചി: കൊട്ടികോഷിച്ച കൊച്ചി കൊക്കൈയ്ൻ കേസ് എഴുതി തള്ളേണ്ട ഗതികേടിൽ പോലീസ്. പ്രതികളുടെ രക്തസാമ്പിളുകളിൽ നിന്നും കൊക്കെയ്ൻ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാകില്ലെന്ന് ലാബ് വ്യക്തമാക്കി.

ഇക്കാര്യം വ്യക്തമാക്കി പ്രതികളുടെ രക്തസാമ്പിളുകൾ ദില്ലി ഹൈദ്രാബാദ് ലാബുകൾ തിരിച്ചയച്ചു. ഇതോടെ കൊക്കെയ്ൻ ഉപയോഗിച്ചതിന് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കേസ് പിൻവലിക്കേണ്ടി വരും. അതേസമയം, കൈവശം വച്ചതിനുള്ള കേസുകൾ തുടരാൻ പോലീസിന് സാധിക്കും.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതും വമ്പന്മാരിലേക്ക് നീങ്ങുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചതുമായ കേസാണ് കൊച്ചിയിലെ കൊക്കെയ്ൻ കേസ്. സിനിമാ മേഖലയിലുള്ളവരാണ് കേസിൽ കുടുങ്ങിയതിലധികവും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0