ബാര്‍ കോഴക്കേസ് അട്ടിമറിയെന്ന് ആരോപണം: ശങ്കര്‍ റെഡിക്കും സുകേശനും എതിരെ അന്വേഷണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡി, എസ്.പി. ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്. മുന്‍മന്ത്രി കെ. എം. മാണിക്കെതിരെ ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ നടപടി. 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പായിച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. കേസ് ഡയറിയില്‍ കൃത്രിമം നടത്തിയെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് വിശദമായി പരിശോധിക്കാനുള്ള കോടതിയുടെ തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: