കൊച്ചിയില്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചു. ഐ.ജി: എസ്. ശ്രീജിത്ത് സ്‌ക്വാഡിന് നേതൃത്വം നല്‍കും. സിറ്റി ടാസ്‌ക് ഫോഴ്‌സ് എന്ന പേരിലാണ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. സ്‌ക്വാഡ് രൂപീകരിച്ചതോടെ ഇനി മുതല്‍ ഗുണ്ടകളുടെ കരുതല്‍ അറസ്റ്റുണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങളും നിരീക്ഷിക്കപ്പെടും. പോലീസിന്റെ പട്ടികയിലുള്ള 44 ഗുണ്ടകളെ സ്‌ക്വാഡ് പ്രത്യേകം നിരീക്ഷിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: