ബോധപൂര്‍വ്വം നടിയെ അധിക്ഷേപിച്ചിട്ടില്ല, സെന്‍കുമാറിന് ക്ലീന്‍ചീറ്റ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന് ക്ലീന്‍ചീറ്റ്. അഭിമുഖത്തിനിടെ, മറ്റൊരാളുമായി സെന്‍കുമാര്‍ ഫോണില്‍ സംസാരിക്കുന്നത് ലേഖകന്‍ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതിന് അനുമതി നല്‍കിയിരുന്നില്ല. ബോധപൂര്‍വ്വമായ മോശം പരാമര്‍ശനം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഡി.സി.പി. രമേശ് കുമാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റേഞ്ച് ഐ.ജിക്ക് കൈമാറി. സിനിമയിലെ സ്ത്രീകൂട്ടായ്മയാണ് പരാതി നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0