മാഡം കെട്ടുകഥയല്ല, പേര് 16ന് വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം സിനിമാ മേഖലയില്‍ നിന്നുളളയാളാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ഇവര്‍ ആരാണെന്ന് ഓഗസ്റ്റ് പതിനാറാം തിയതി വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.  വ്യാജരേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0