ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടുമോ ? ഇന്നറിയാം

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ദിലീപിന് കന്യാസ്ത്രീ കൗണ്‍സിലിംഗ് നല്‍കിയെന്നും ദിലീപ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നുമുള്ള വാര്‍ത്തകളും അധികൃതര്‍ നിഷേധിക്കുന്നുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0