ദിലീപ് രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്.

മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്.  ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. പോലീസിന്റെ കസ്റ്റഡി അപേക്ഷയാണ് ഇന്ന് കോടതി ആദ്യം പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്. 11 മണിക്ക്  തുറന്ന കോടതിയില്‍  ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു. അങ്കമാലി കോടതിയാണ് വിധി മാറ്റിവച്ചത്. ജാമ്യാപേക്ഷയില്‍ വിധി കസ്റ്റഡി കാലവധി കഴിഞ്ഞിട്ടെന്ന് കോടതി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!