പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള പ്രതി പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലീസുകാരന്‍ കളമശ്ശേരി എ.ആര്‍ ക്യാംപിലെ പോലീസുകാരന്‍ അനീഷ് അറസ്റ്റില്‍. അറസ്റ്റിനുശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. അറസ്റ്റിനു മുന്പ് ദിലീപുമായി സുനിക്ക് ഫോണില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയത് അനീഷാണ്. ആലുവ പോലീസ് ക്ലബ്ബില്‍ കസ്റ്റഡിയിലിരിക്കെ അനീഷ് സുനില്‍ കുമാറിന് ഫോണ്‍ നല്‍കിയെന്നാണ് കേസ്. ‘ദിലീപേട്ടാ ഞാന്‍ കുടുങ്ങി’ എന്ന ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ സന്ദേശം സെന്റ് ആയിട്ടില്ലെന്നാണ് പറയുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0