പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി.

പി.സി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തിന് അപമാനമാണെന്നും സ്ത്രീയുടെ അഭിമാനവും അന്തസും ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ളതാണെന്നും പിസി ജോര്‍ജിനെതിരെ കേസെടുക്കാമെന്നുമായിരുന്നു വനിതാ കമ്മീഷന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജിനെതിരായി കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയത്. പിസി ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0