നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ രീതിയെ വിമര്‍ശിച്ച് ഹൈക്കോടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ രീതിയില്‍ പോലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ വിമര്‍ശനം. സിനിമാ കഥപോലെ അന്വേഷണം അനന്തമായി നീളുന്നതിന്റെ കാരണം ആരാഞ്ഞകോടതി കുറ്റപത്രം സമര്‍പ്പിച്ചശേഷവും പ്രതികളെ ചോദ്യം ചെയ്യുകയോണോയെന്നും ചോദിച്ചു. കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ച കോടതി 10ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്കു മാറ്റി. അതേസമയം, അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: