വെടിക്കെട്ട്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി. സി.ബി.ഐ അന്വേഷണത്തില്‍ തിടുക്കം വേണ്ടന്ന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചാണ് ഹൈക്കോടതി വിധി. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍, ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചീഫ് സെക്രട്ടറി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!